മലപ്പുറത്ത് സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങൾ മഴകൊണ്ട് നശിച്ചു

5000ത്തോളം പുസ്തകങ്ങളാണ് മഴകൊണ്ട് നശിച്ചത്

Update: 2025-03-23 07:18 GMT
Editor : Lissy P | By : Web Desk
മലപ്പുറത്ത് സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങൾ മഴകൊണ്ട് നശിച്ചു
AddThis Website Tools
Advertising

മലപ്പുറം: മലപ്പുറത്ത് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി പാഠപുസ്തങ്ങൾ മഴകൊണ്ട് നശിച്ചു.മലപ്പുറം ടൗൺ ഹാൾ മുറ്റത്താണ് തുല്യതാ കോഴ്‌സുകളുടെ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചു.

ഹയർസെക്കന്‍ഡറി ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ ടെക്സ്റ്റ് ബുക്കുകളാണ് നശിക്കുന്നത്.അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യേണ്ട പുസ്തകമാണ് നശിച്ചിരിക്കുന്നത്. പത്ത് ദിവസം മുന്‍പാണ് ഈ പുസ്തകം ഇങ്ങോട്ട് മാറ്റിയതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. ടാര്‍പോളിന്‍ കൊണ്ട് പുസ്തകം മറച്ചിരുന്നെങ്കിലും മഴ കൊണ്ട് നശിക്കുകയായിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News