ടൊവിനോ ചിത്രം ARMന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ

കാക്കനാട് സൈ​ബർ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

Update: 2024-10-11 16:10 GMT
Advertising

എറണാകുളം: ടൊവിനോ ചിത്രം ARMന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാക്കനാട് സൈ​ബർ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തമിഴ്റോക്കേഴ്സ് സംഘാംഗങ്ങളായ കുമരേശ്, പ്രവീൺ കുമാർ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ചിത്രം പ്രദർശനത്തിനെത്തിയ ദിവസം തന്നെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ കേസ്. റിലീസിൻ്റെ പിറ്റേ ദിവസം ട്രെയിൻ യാത്രക്കിടെ ഒരാൾ മൊബൈലിൽ ചിത്രത്തിൻ്റെ വ്യാജ പതിപ്പ് കാണുന്നതിൻ്റെ ദൃശ്യങ്ങൾ സംവിധായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഇദ്ദേഹം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News