മദ്യപിച്ച് ബസോടിച്ച ഡ്രൈവർമാർക്കെതിരെ നടപടി; കെ.എസ്.ആർ.ടി.സിയിലെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ

സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒയെയും സസ്‌പെൻഡ് ചെയ്തു

Update: 2023-03-14 15:21 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ. മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരെയും ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയുമാണ് സസ്‌പെൻഡ് ചെയ്തത്. സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒ യെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞമാസം 13 ാം തീയതി തൃപ്പൂണിത്തുറ പൊലീസ് നടത്തിയ വാഹനപരിശോധനയിൽ രണ്ടു കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. അതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി 1000 പ്രാവശ്യം മദ്യപിക്കില്ലൈന്ന് എഴുതിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്തത്. ഫെബ്രുവരി 21 നാണ് വാഹന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ടെത്തിയത്. ഇയാളെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News