വേതനം വർധിപ്പിക്കണം; തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം.

Update: 2022-10-10 08:23 GMT
Advertising

തിരുവനന്തപുരം: വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ സൂചനാ പണിമുടക്ക്. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം.

കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് തീരുമാനം. നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്.

ഇത് നാലര വർഷം മുമ്പ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ വ്യക്തമാക്കുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News