സ്വിഗ്ഗി തൊഴിലാളി പണിമുടക്ക് ഒമ്പതാം ദിവസത്തിലേക്ക്; ഇന്ന് സോണൽ ഓഫീസ് മാർച്ച്
തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.
Update: 2022-11-22 01:08 GMT
കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വിഗ്ഗി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. കമ്പനിയുടെ ഇടപ്പള്ളി സോണല്‍ ഓഫീസിലേക്ക് തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും.
സ്വിഗ്ഗിയുടെ അയ്യായിരത്തോളം തൊഴിലാളികളാണ് കൊച്ചിയില്‍ പണിമുടക്ക് നടത്തുന്നത്. നാല് കിലോമീറ്ററിന് 20 രൂപ എന്ന നിരക്ക് 30 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. പണിമുടക്കിയ തൊഴിലാളികളും ഡ്യൂട്ടിയിലുള്ള ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പലവട്ടം സംഘര്‍ഷത്തിന് കാരണമായിരുന്നു.