കുര്‍ബാന പരിഷ്കരണം: ഇടയലേഖനം കത്തിച്ച് പ്രതിഷേധം

ആലുവ പള്ളിയില്‍ കര്‍ദിനാള്‍ ജോര്‍ദ് ആലഞ്ചേരിയുടെ ഇടയലേഖനം കത്തിച്ചു

Update: 2021-09-05 02:31 GMT
Advertising

സിറോ മലബാര്‍ സഭയിലെ കുര്‍ബാന പരിഷ്കരണത്തിനെതിരെ പ്രതിഷേധം. ആലുവ പള്ളിയില്‍ കര്‍ദിനാള്‍ ജോര്‍ദ് ആലഞ്ചേരിയുടെ ഇടയലേഖനം കത്തിച്ചു.

എറണാകുളം- അങ്കമാലി അതിരൂപതയിലെയും ഇരിഞ്ഞാലക്കുട അതിരൂപതയിലെയും ഭൂരിഭാഗം വൈദികരും തങ്ങളുടെ പളളികളിൽ ഇടയലേഖനം വായിക്കില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ജനാഭിമുഖ കുർബാനയ്ക്ക് പകരമായി അൾത്താരയ്ക്കഭിമുഖമായിക്കൂടി കുർബാനയർപ്പിക്കും വിധമുളള ആരാധനാ ക്രമം നടപ്പാക്കണമെന്നാണ് സിനഡ് നിർദേശിച്ചിരിക്കുന്നത്.

കുർബാന ക്രമം പരിഷ്കരിക്കാനുളള തീരുമാനത്തിനെതിരെ വത്തിക്കാന് പരാതി നൽകിയ സാഹചര്യത്തിൽ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് അതിരൂപതാ സംരക്ഷണ സമിതിയുടെ നിലപാട്. എന്നാൽ കർദിനാളിനെ പിന്തുണയ്ക്കുന്ന വൈദികര്‍ ഇടയലേഖനം വായിക്കുമെന്ന് അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News