ടി. സിദ്ദീഖ് എം.എൽ.എക്ക് എച്ച് വൺ-എൻ വൺ സ്ഥിരീകരിച്ചു
കടുത്ത പനിയെ തുടർന്നാണ് സിദ്ദീഖിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Update: 2023-09-11 07:31 GMT
കോഴിക്കോട്: ടി. സിദ്ദീഖ് എം.എൽ.എക്ക് എച്ച് വൺ-എൻ വൺ സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദീഖിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എം.എൽ.എയെ വാർഡിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.