മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയില്‍

15 മരങ്ങൾ മുറിക്കാനുള്ള അനുമതിയാണ് തേടിയത്.

Update: 2021-11-26 11:24 GMT
Advertising

മുല്ലപ്പെരിയാറിൽ ബേബി ഡാമിനടുത്തെ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. 15 മരങ്ങൾ മുറിക്കാനുള്ള അനുമതിയാണ് തേടിയത്. വള്ളക്കടവ് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ബേബി ഡാം ബലപ്പെടുത്തണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. അതിനായി 15 മരം മുറിക്കാന്‍ അനുവദിക്കണമെന്നാണ് തമിഴ്നാട് കോടതിയോട് അഭ്യര്‍ഥിച്ചത്.

മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേരളം നവംബര്‍ 6ന് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് വിവാദമായി. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ പുതിയ ഡാം എന്ന കേരളത്തിന്‍റെ ആവശ്യം നടക്കില്ല, കേരളത്തിന് താത്പര്യത്തിന് എതിരാണ് ഉത്തരവ് എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതോടെ നവംബര്‍ 8ന് ഉത്തരവ് പിന്‍വലിച്ചു. കേരളത്തിന്‍റെ നിലപാട് കോടതിയലക്ഷ്യമാണെന്നും മരംമുറിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ ഉന്നയിക്കുന്ന ആവശ്യം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News