താനൂർ കസ്റ്റഡിമരണ കേസ്: അന്വേഷണം സിബിഐക്ക് വിട്ടു

ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു

Update: 2023-08-09 17:28 GMT
Advertising

തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണ കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. പ്രതിപക്ഷം നാളെ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് മുഖ്യമന്തിയുടെ നീക്കം. താനൂരിലെ കസ്റ്റഡി മരണകേസിൽ സർക്കാറും പൊലീസും വലിയ തോതിൽ പ്രതിരോധത്തിലായിരുന്നു.

പൊലീസിന്റെ മർദനം കാരണമായാണ് താമിർ ജിഫ്രി മരണപ്പെട്ടതെന്ന രീതിയിലാണ് പോസ്റ്റ്‌മോർട്ട റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്. ഇത് പൊലീസിനെയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യ മന്ത്രിയെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ട റിപ്പോർട്ടിൽ പറയുന്നത്.

ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്. 21 മുറിവുകളിൽ 19 എണ്ണം മർദനത്തെ തുടർന്ന് ഉണ്ടായത്, വടികൊണ്ടുള്ള മർദനത്തിൽ ആന്തരവയവങ്ങൾക്കും പരിക്കേറ്റു. താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ച്ചയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

താമിർ ജിഫ്രിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സഹോദരൻ ഹാരിസ് ജിഫ്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും രമേശ് ചെന്നിത്തല ഇക്കാര്യം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News