ചായ നൽകിയില്ല, തൃശൂരിൽ ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞു; അഞ്ചുപേർ പിടിയിൽ
പൂമല സ്വദേശി അരുണിന്റെ ഹോട്ടലിനും വീടിനും നേരെയായിരുന്നു ആക്രമണം നടത്തിയത്
Update: 2023-11-24 07:52 GMT
തൃശൂർ: പൂമലയിൽ ചായ നൽകാത്തതിന് ഹോട്ടലിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചുപേർ പിടിയിൽ. പൂമല സ്വദേശി അരുണിന്റെ ഹോട്ടലിനും വീടിനും നേരെയായിരുന്നു ആക്രമണം നടത്തിയത്.
കഴിഞ്ഞദിവസം രാത്രിയോടെ പ്രതികൾ ഹോട്ടലിൽ എത്തിയത്. ഹോട്ടൽ അടച്ചതിനാൽ ചായ നൽകിയിരുന്നില്ല. തുടർന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. രാവിലെ ആറുമണിയോടെ വീടിന് നേരെയും ബോംബെറിയുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സനൽ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് ആക്രമണം നടത്തിയത്.