സ്റ്റാഫ് മീറ്റിംഗിൽ കയറി അധ്യാപകരെ ആക്രമിച്ച സംഭവം; ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് ഷാജി അറസ്റ്റിൽ
മർദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
കോഴിക്കോട്: എരവന്നൂര്‍ എ.യു.പി സ്കൂളിലെ അധ്യാപകരെ മര്‍ദിച്ച ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് അറസ്റ്റിൽ. പോലൂർ എ.എൽ.പി സ്കൂൾ അധ്യാപകൻ കൂടിയായ ഷാജിയെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ അധ്യാപകരെ മര്‍ദിച്ചത്. കാക്കൂര്‍ പൊലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഷാജിയുടെ ഭാര്യയും എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപികയുമായ സുപ്രീനക്കെതിരെ നിലനിൽക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
സംഭവത്തിൽ കാക്കൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരുക്കേറ്റ അധ്യാപകരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Watch Video Report