ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തെലങ്കാനയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ ഉത്തരവ്

ജൂലൈ ഒന്ന് മുതലാണ് സ്ക്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക

Update: 2021-06-20 05:24 GMT
Editor : ijas
Advertising

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ ഉത്തരവ്. ജൂലൈ ഒന്ന് മുതലാണ് സ്ക്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസമാണ് തെലങ്കാന മന്ത്രിസഭ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ജുലൈ ഒന്നിന് തുറക്കുന്ന സ്ക്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ക്ലാസില്‍ ഹാജരാകാമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. പിന്നീട് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പഠനം നടന്നിരുന്നത്.

കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെയാണ് തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചത്. 

Tags:    

Editor - ijas

contributor

Similar News