മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ്
ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ
മലപ്പുറത്ത് മൂന്നു ദിവസത്തിനിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇന്നലെ 5315 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 26.57 ശതമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 4751 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.62 ശതമാനമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റിയിൽ 6 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ ജില്ലയിൽ ട്രിപിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.
തിങ്കളാഴ്ച 2533 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 27.34 ശതമാനമായിരുന്നു മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വ 5,315 പേർക്ക് കോവിഡ് പോസിറ്റീവായപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 26.57 ശതമാനമായി കുറഞ്ഞു. ഇന്നത് ഗണ്യമായി കുറയുകയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവുണ്ടായത് ആശ്വാസകരമാണെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.