മരം വീണു; വയനാട് ചുരത്തിൽ ഗതാഗത തടസ്സം
കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനയും പൊലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്
Update: 2021-10-16 16:34 GMT
വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർ പിൻ വളവുകൾക്കിടയിൽ മരം വീണതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.
കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനയും പൊലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.