താമരശേരിയിൽ നിർത്തിയിട്ട ലോറി ചായക്കടയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി
അമ്പായത്തോട്ടിൽ ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നിലേക്ക് നീങ്ങുകയായിരുന്നു
Update: 2022-05-28 05:47 GMT
കോഴിക്കോട്: താമരശേരിയിൽ നിർത്തിയിട്ട ലോറി ചായക്കടയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി. അമ്പായത്തോട്ടിൽ ദേശീയപാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പിന്നിലേക്ക് നീങ്ങുകയായിരുന്നു. അമ്പായത്തോട് സ്വദേശികളായ ശശി-ലീല ദമ്പതിമാരുടെ ചായക്കടയാണ് തകർന്നത്.
രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കടക്കയ്ക്കകത്ത് ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. കടയിലെ വസ്തുക്കളെല്ലാം ഇടിയുടെ ആഘാതത്തില്‍ തകർന്നു.