രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി സിനിമാ സംവാദ പരിപാടിയിൽ നിന്ന് പിന്മാറി

നടി പിന്മാറിയതോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ

Update: 2024-09-01 08:31 GMT
ranjith director
AddThis Website Tools
Advertising

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി ചലച്ചിത്ര സംവാദ പരിപാടിയിൽ നിന്ന് പിന്മാറി. ഈ മാസം പത്തിന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നാണ് പിന്മാറിയത്. നടി പിന്മാറിയതോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ നടിയുടെ രഹസ്യ മൊഴി എടുക്കാൻ പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടിയുടെ പിന്മാറ്റം. താൻ രഞ്ജിത്തിനെതിരെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വലിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് നടി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി.

സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ചിത്രത്തിന്‍റെ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നാണ് നടി പരാതിയില്‍ പറയുന്നത്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിൽ വെച്ചാണെന്നും രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഇമെയിൽ മുഖേന അയച്ച പരാതിയിൽ നടി പറയുന്നുണ്ട്. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. 

Full View


Tags:    

Similar News