'കേരളീയം' മലയാളിയുടെ മഹോത്സവമാണെന്ന് മുഖ്യമന്ത്രി

നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി നടക്കുക

Update: 2023-10-30 14:00 GMT
Advertising

കൊച്ചി: കേരളീയം പരിപാടി മലയാളിയുടെ മഹോത്സവമാണെന്നും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണെന്നും മുഖ്യമന്ത്രി. പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ശോഭന എന്നിവരും വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.

നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി കവടിയാർ മുതൽ കിഴക്കെക്കോട്ട വരെ 42 വേദികളിലായാണ് നടക്കുക. അഞ്ച് വേദികളിൽ വിവിധ വിഷയങ്ങളിൽ 25 സെമിനാറുകൾ നടക്കും. എല്ലാദിവസവും നടക്കുന്ന കലാപരിപാടികളിൽ 4100 ഓളം കലാകാരൻമാർ പങ്കെടുക്കും.11 വേദികളിലായി ഫുഡ് ഫെസ്റ്റിവലും കനകക്കുന്നിൽ സെൽഫി പോയിന്റും ഒരുക്കും. 100 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്ര മേളയും ആറ് ഇടങ്ങളിൽ പുഷ്‌പോത്സവവും സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി വൈകീട്ട് ആറു മണി മുതൽ 11 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. കൂടാതെ സൗജന്യ കെ.എസ്.ആർ.ടി ബസ് യാത്രാ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ലെന്ന് മുഖ്യമന്ത്രി. ചെയ്തത് തെറ്റായത് കൊണ്ടാണല്ലോ മാപ്പ് പറഞ്ഞത്. മാധ്യമ പ്രവർത്തകയ്ക്ക് വലിയ മനോവിഷമം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News