പള്ളി തർക്കം; യാക്കോബായ സഭ നീതി നിഷേധിക്കപ്പെട്ട വിഭാഗം: ജോസഫ് ഗ്രിഗോറിയോസ്

തർക്കത്തിൽ നിയമനിർമാണം മാത്രമാണ് വഴിയെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി

Update: 2024-07-04 09:17 GMT
Advertising

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ യാക്കോബായ സഭ നീതി നിഷേധിക്കപ്പെട്ട വിഭാഗമെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ്. യാക്കോബായ സഭയ്ക്ക് വലിയ ഭൂരിപക്ഷമുള്ള 60 ഓളം പള്ളികൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നൂറുകണക്കിന് പള്ളികൾ ഇനിയും നഷ്ടമായേക്കാമെന്നും അദ്ധേഹം പറഞ്ഞു.

വിഷയത്തിൽ പരിഹാരം കാണാൻ നിയമനിർമാണം മാത്രമാണ് വഴിയെന്നും ജോസഫ് ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. നിയമനിർമാണമില്ലെങ്കിൽ സർക്കാർ എതിർ വിഭാഗവുമായി ചർച്ച നടത്തി സമവായത്തിലെത്തണം. അതിന് എതിർ വിഭാഗം തയാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളികൾ പിടിച്ചെടുത്തത് പോലെയുള്ള ദുരന്തങ്ങൾ ഇനി ഉണ്ടാവരുതെന്നും നിലവിലെ അവസ്ഥയുമായി മുന്നോട്ട് പോകാനാകില്ലെന്നും കാര്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്നും യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News