'പഞ്ചനക്ഷത്ര ഹോട്ടലുകളല്ല, എഴുത്തുo വായനയുമറിയുന്ന വിദ്യ കൊണ്ട് ശക്തരായ ഒരു തലമുറയാണ് നാടിനാവശ്യം';കെ.എച്ച്. എസ്.ടി. യു

പുതിയ പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പാഠ്യപദ്ധതിയുടെ പൂർണരൂപം പ്രസിദ്ധീകരിക്കണമെന്നും ഇത്തരം ആശങ്കകൾ പരിഹരിക്കാനാവശ്യമായ ജാഗ്രതയും മുൻ കരുതലുകളും സർക്കാർ സ്വീകരിക്കണമെന്നും കെ. എച്ച്. എസ്. ടി. യു ആവശ്യപ്പെട്ടു

Update: 2023-12-05 12:56 GMT
Advertising

തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാഭാസ മേഖലയിലെ അക്കാദമിക നിലവാരത്തെയും പൊതു പരീക്ഷകളെയും കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പൊതു പരീക്ഷ ചോദ്യ പേപ്പർ ശില്പശാലയിൽ വച്ച് നടത്തിയ പരാമർശങ്ങൾ അതീവ ഗൗരവം നിറഞ്ഞതാണന്ന് കെ. എച്ച്. എസ്. ടി. യു. വിദ്യാഭ്യാസ മന്ത്രി സ്കൂളുകളെ പഞ്ചനക്ഷത്ര ഹോട്ടലുകളോട് ഉപമിക്കുമ്പോഴാണ്. എഴുത്തും വായനയും അറിയാത്തവരുമാണ് എ പ്ലസ് നേടുന്നവരെന്ന് വകുപ്പ് സെക്രട്ടറി സാക്ഷ്യപെടുത്തുന്നത്. സമീപകാലത്തെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചുള്ള സർവ്വേകളും പഠനങ്ങളും ഈ തുറന്നു പറച്ചിലുകളെ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് അടി വരയിടുന്നുണ്ടെന്നും കെ. എച്ച്. എസ്. ടി. യു പറഞ്ഞു .


ഡി പ്ലസ് മുതൽ എ വരെ ഗ്രേഡ് നേടുന്ന ബഹുഭൂരിഭാഗം വരുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഈ പ്രസ്ഥാവനയുടെ വെളിച്ചത്തിൽ ഏറെ ആശങ്കാജനകമായിരിക്കുന്നു. പുതിയ പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് പാഠ്യപദ്ധതിയുടെ പൂർണ്ണരൂപമെങ്കിലും പ്രസിദ്ധീകരിക്കണമെന്നും ഇത്തരം ആശങ്കകൾ പരിഹരിക്കാനാവശ്യമായ ജാഗ്രതയും മുൻ കരുതലുകളും സർക്കാർ സ്വീകരിക്കണമെന്നും കെ. എച്ച്. എസ്. ടി. യു ആവശ്യപ്പെട്ടു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News