കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം: കോടതി വിശദീകരണം തേടി
കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
കണ്ണൂര്‍: കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തില്‍ വിശദീകരണം തേടി കോഴിക്കോട് വിജിലന്‍സ് കോടതി. 20,000 രൂപ പണമായി ശേഖരിച്ച് രസീത് നല്കിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു. പണമായി കൈമാറാവുന്ന പരമാവധി തുക 10,000 രൂപയാണെന്ന് വിജിലൻസ് അഭിഭാഷകൻ അറിയിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തുക തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. ഇതിന് തെളിവായി ഹാജരാക്കിയ രസീതുകളിൽ ഏറെയും ഇരുപതിനായിരം രൂപയുടേതായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016-ല്‍ കെ.എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. മുസ്‍ലിം ലീഗ് മുന്‍ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ.ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും പിന്നീട് ഇ.ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.