'പ്രതികള്‍ മനുഷൃ മാംസം ഭക്ഷിച്ചു'; ഇലന്തൂർ ഇരട്ട നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

കൂട്ടബലാത്സംഗം,മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്

Update: 2023-01-21 11:37 GMT
Advertising

ഇലന്തൂർ: ഇരട്ട നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൊലപാതകത്തിന് പുറമെ കൂട്ടബലാത്സംഗം, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ, മനുഷൃ കടത്തൽ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

3000 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിക്കുന്നത്. കൊലപാതകത്തിന് പുറമേ പ്രതികള്‍ മനുഷ്യ മാംസം കഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇതുകൊണ്ട് തന്നെ കേസുകള്‍ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന പരാമർശവുമുണ്ട്. 200 ലധികം സാക്ഷി മൊഴികൾ,60 ഓളം മഹസറുകൾ, 130 ലധികം രേഖകൾ, 50 ഓളം തൊണ്ടി മുതലുകൾ എന്നിവയും അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.

തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയതിന്‍റെ കുറ്റപ്പത്രം ഈ മാസം ആറിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. നരബലി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി എൻ കെ ഉണ്ണികൃഷ്ണനെ നിയോഗിച്ചു. പെരുമ്പാവൂർ ജിഷാ വധക്കേസിലും, കൂടത്തായി കേസിലും എൻ കെ ഉണ്ണികൃഷ്ണനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News