താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക്; ബൈപ്പാസ് വേണം, ടണൽ നിർമാണം അംഗീകരിക്കാനാവില്ലെന്ന് ടി.സിദ്ദിഖ്

ഗതാഗതക്കുരുക്കിന്റെ പൂർണ ഉത്തരവാദികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളാണെന്നും പരിഹാരം തേടി ജനകീയ പ്രക്ഷോഭം നടത്തുമെന്നും ടി.സിദ്ദീഖ് കൂട്ടിച്ചേർത്തു.

Update: 2023-10-24 10:54 GMT
Advertising

വയനാട്: താമരശ്ശേരി ചുരത്തിന് ബൈപ്പാസ് നിർമിക്കണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ. പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് പ്രൊപോസൽ നൽകണം. ഈ പദ്ധതികൾ വേണ്ടെന്ന് വെച്ച് ടണൽ നിർമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന്റെ പൂർണ ഉത്തരവാദികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളാണെന്നും പരിഹാരം തേടി ജനകീയ പ്രക്ഷോഭം നടത്തുമെന്നും ടി.സിദ്ദീഖ് കൂട്ടിച്ചേർത്തു.  

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ പാതകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ബൈപ്പാസും തുരങ്ക പാതയുമുൾപ്പെടെയുള്ള ബദൽ മാർഗങ്ങൾക്കുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. അതേസമയം, ബദൽ റോഡുകൾക്കായി വനംവകുപ്പിന്റെ സഹകരണമുണ്ടാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണിനോട്‌ പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  

കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ബദൽ പാതയെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. പൂഴിത്തോട് - പടിഞ്ഞാറത്തറ പാത, ചിപ്ലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ്, ആനക്കാംപൊയിൽ - കള്ളാടി, മേപ്പാടി തുരങ്കപാത എന്നീ ബദൽ പാതകൾക്കാണ് ആവശ്യമുയരുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News