പിരിച്ചുവിട്ട താമരശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുനഃസ്ഥാപിച്ചു
കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിനായിരുന്നു നടപടി
Update: 2024-01-29 13:07 GMT
കോഴിക്കോട്: പിരിച്ചുവിട്ട താമരശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുനഃസ്ഥാപിച്ചു. എം.സി. നസീമുദ്ധീൻ പ്രസിഡന്‍റായ താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട നടപടിയാണ് റദ്ദ് ചെയ്യുകയും കമ്മിറ്റി പുനഃസ്ഥാപിക്കുകയും ചെയ്തത്.
കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിനായിരുന്നു നടപടി.