പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കം
നിയമസഭാഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് യുഡിഎഫ് സഭയിൽ എത്തുന്നത്. ബാർകോഴ വിവാദം, എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ യുഡിഎഫ് ഉന്നയിക്കാനാണ് സാധ്യത. എന്നാൽ, നിയമസഭാഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി.
ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെ 13 ദിവസം ധനാഭ്യർഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവെച്ചിട്ടുള്ളത്. തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച ബില്ലുകളാണ് നിയമസഭയുടെ മറ്റൊരു പ്രധാന അജണ്ട.