മോഡലുകളുടെ അപകട മരണം; ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം

ഹോട്ടൽ ഉടമയെക്കുറിച്ച് മുൻ ധാരണകൾ ഇല്ല. ദൃശ്യങ്ങൾ എന്തിന് നശിപ്പിച്ചു എന്നറിയണം. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും നടപടി എടുത്തില്ല.

Update: 2021-11-17 10:52 GMT
Editor : abs | By : Web Desk
Advertising

മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം. അൻസി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകി. ഹോട്ടലുടമ റോയി വയലാട്ടിനെതിരെ സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

ഹോട്ടൽ ഉടമയെക്കുറിച്ച് മുൻ ധാരണകൾ ഇല്ല. ദൃശ്യങ്ങൾ എന്തിന് നശിപ്പിച്ചു എന്നറിയണം. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും നടപടി എടുത്തില്ല. മകളുടെ കാറിനെ മറ്റൊരു വാഹനം പിന്തുടർന്നിട്ടുണ്ട്. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം നടക്കണമെന്നും മോഡലുകളുടെ ബന്ധുക്കൾ പറഞ്ഞു.

അതേസമയം, മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുൽ റഹ്‌മാൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിലിൽ നിന്നു പുറത്തിറങ്ങിയത്. മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്‌മാനായിരുന്നു.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. കാർ ഓടിച്ച അബ്ദുൾ റഹ്‌മാൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ രക്ത പരിശോധനയിൽ അമിതമായ തോതിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News