ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു
കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം
Update: 2024-08-31 01:34 GMT
കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. കൂടരഞ്ഞി സ്വദേശി ജോൺ എന്നയാളാണ് മകൻ ക്രിസ്റ്റിയെ ( 24 ) കൊലപ്പെടുത്തിയത്.
ശനിയാഴ്ച പുലർച്ചെ ആണ് സംഭവം. മദ്യ ലഹരിയിലാണ് കൊലപാതകമെന്നാണ് വിവരം. കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുക ആയിരുന്നു. ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ.