ചിത്രം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയില്ല; പ്രതിഷേധിച്ച് സംവിധായിക കുഞ്ഞില മാസിലാമണി-കസ്റ്റഡിയിലെടുത്ത് പൊലീസ്

കെ.കെ രമയെയും ടി.പി ചന്ദ്രശേഖരനെയും അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുഞ്ഞില മാസിലാമണി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയായിരുന്നു

Update: 2022-07-16 14:23 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: വനിതാ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലാമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദിയിൽ നിന്നും വലിച്ചിഴച്ചാണ് കുഞ്ഞിലയെ പൊലീസ് കൊണ്ടുപോയത്. അസംഘടിതർ എന്ന തന്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്ന പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്.

മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന വേളയിലായിരുന്നു കുഞ്ഞിലയുടെ പ്രതിഷേധം. തനിക്ക് പാസ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ചിത്രം കാണാൻ തന്നെ അനുവദിക്കണമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കുഞ്ഞില കൈരളി ശ്രീ തിയേറ്ററിലെത്തിയത്. പിന്നീട് കെ.കെ രമയെയും ടി.പി ചന്ദ്രശേഖരനെയും അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീർക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂർവം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News