ഓണക്കിറ്റ് വിതരണം ഇന്ന് ഉച്ചയോടെയെന്ന് ഭക്ഷ്യവകുപ്പ്; വൈകാൻ കാരണം മിൽമ ഉൽപ്പന്നങ്ങളിലെ കുറവ്

തിങ്കളാഴ്ചക്ക് മുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.

Update: 2023-08-26 06:31 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ഉച്ചയോടെ മാത്രമെ തുടങ്ങാനാകുവെന്ന് ഭക്ഷ്യവകുപ്പ്. മുഴുവന്‍ റേഷന്‍ കടകളിലും കിറ്റ് എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്. കിറ്റിലെ എല്ലാ ഉല്‍പന്നങ്ങളും ഉള്‍പ്പെടുത്തിയതിന് ശേഷം ഉച്ചയോടെ റേഷന്‍കടകളില്‍ എത്തിച്ച് വിതരണം നടത്താനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആലോചന. 

മില്‍മയുടെ ഉല്‍പന്നങ്ങളുടെ കുറവാണ് കിറ്റ് വിതരണം സമയബന്ധിതമായി നടത്തുന്നതില്‍ വീഴ്ചയുണ്ടാകാന്‍ കാരണം. സാധനങ്ങള്‍ ഉടന്‍ എത്തിക്കാമെന്ന് മില്‍മ സര്‍ക്കാറിനെ അറിയിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും കിറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി. 

തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാറിന്‍റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്. മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News