കുപ്പിവെള്ളത്തിന് വില കുറച്ച ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15 നാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്
Update: 2022-01-06 06:47 GMT
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അപ്പീല്‍ പരിഗണിക്കും.
കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15 നാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിനു വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.