ബ്ലാക്ക് ഫംഗസ്: കേരളം മെഡിക്കല്‍ ഓഡിറ്റിങ് നടത്തും

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തും.

Update: 2021-05-23 03:13 GMT
By : Web Desk
Advertising

ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓഡിറ്റിങ് കമ്മിറ്റി ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇന്നലെ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ 11 രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ മൂന്ന് പേരുടെ സർജറി കഴിഞ്ഞു.കാസർകോട് ജില്ലയിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഡിറ്റിങ് നടത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം. കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തും. ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോണിറ്ററിങ് കമ്മിറ്റി ആദ്യ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. നിലവില്‍ മെഡിക്കല്‍ കോളജിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ മരുന്നുകളും മെഡിക്കല്‍ കോളജില്‍ എത്തി. മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് ബ്ലാക്ക്ഫംഗസ് ലക്ഷണങ്ങളോടെ കൂടുതല്‍ രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്.

Full View


Tags:    

By - Web Desk

contributor

Similar News