താനൂർ ലഹരി മരുന്ന് കേസിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി
താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ നാല് പേർക്കാണ് ജാമ്യം അനുവദിച്ചത്
താനൂർ ലഹരി മരുന്ന് കേസിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് ഒപ്പം അറസ്റ്റിലായ നാല് പേർക്കാണ് ജാമ്യം അനുവദിച്ചത്. ഫോറൻസിക് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഇത്തരിത്തിലൊരു തീരുമാനത്തിലേക്ക് കോടതിയെത്തിയത്.
പ്രതികളിൽ നിന്ന് പിടികൂടിയത് എം.ഡി.എം.എയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഇത് വീര്യം കുറഞ്ഞ മെത്താംഫെറ്റാമിനാണെന്ന് കണ്ടെത്തുകയായിരുന്നു.
നിരവധി ആരോപണങ്ങൾ ഈ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. പ്രതികൾക്ക് പലതവണ മർദിക്കുകയും പലകാര്യങ്ങളും പറയാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. മർദനമേൽക്കേണ്ടി വന്നതുൾപ്പടെ ചൂണ്ടികാണിച്ചു കൊണ്ട് പ്രതികളുടെ കുടുംബം ഹൈക്കോടതിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.