സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി

പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്തരവ്

Update: 2022-03-28 10:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി. ഡയസ്നോൺ പ്രഖ്യാപിച്ച് ഇന്നു തന്നെ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഉത്തരവ്. പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം 48 മണിക്കൂര്‍ രാജ്യത്ത് തുടരുകയാണ്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ് . ആശുപത്രി ആവശ്യങ്ങൾക്ക് എത്തിയവർക്കായി പ്രത്യേക വാഹനങ്ങള്‍ പൊലീസ് സജ്ജമാക്കിയിരുന്നു. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി. അർധരാത്രി തുടങ്ങിയ പണിമുടക്ക് അക്ഷരാർഥത്തിൽ കേരളത്തെ നിശ്ചലമാക്കി. കെ.എസ്.ആര്‍.ടി.സി അത്യാവശ്യ സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല. മെഡിക്കൽ കോളേജിലും ആര്‍.സി.സിയിലും പോകാൻ എത്തിയവർക്ക് പൊലീസ് യാത്രാ സൗകര്യം ഒരുക്കി. പൊതുഗതാഗതം നിലച്ചതോടെ വയനാട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകാൻ തിരുവനന്തപുരത്ത് എത്തിയവർ മണിക്കൂറുകളോളം തമ്പാനൂരിൽ കുടുങ്ങി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News