മൂന്നാറിൽ കയ്യേറ്റ ഭൂമി പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്: നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന്‌ പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു

Update: 2022-04-23 10:30 GMT
Advertising

എറണാകുളം: മൂന്നാറിൽ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബാബുരാജിന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന്‌ പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്.

എന്നാൽ കൈയേറ്റഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ റിസോർട്ട് പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ വാടകയിനത്തിൽ കുടിശ്ശിക വരുത്തിയെന്നും ഇതു ചോദിച്ചപ്പോഴാണ് തനിക്കെതിരെ കേസ് നൽകിയതെന്നുമാണ് ബാബുരാജ് പറയുന്നത്.

The High Court has stayed the arrest of actor Baburaj

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News