ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടല്‍ ഉടമ അറസ്റ്റിൽ

ബെംഗളൂരുവിനടുത്ത് കമ്മനഹള്ളിയിൽ നിന്നുമാണ് ലത്തീഫിനെ പിടികൂടിയത്

Update: 2023-01-15 12:35 GMT
Advertising

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. കാസർകോട് സ്വദേശി ലത്തീഫ് ആണ് ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിനടുത്ത് കമ്മനഹള്ളിയിൽ നിന്നുമാണ് ലത്തീഫിനെ പിടികൂടിയത്. നേരത്തെ ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് സിറാജുദ്ദീനെ പിടികുടിയിരുന്നു.

സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. ആരോഗ്യനില മോശമായ രശ്മി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് രശ്മിയെ വെന്റിലറേറ്ററിലേക്ക് മാറ്റുകയും ചെയ്തു.പിന്നീടാണ് രശ്മിയുടെ മരണം സംഭവിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ മറ്റു ചിലർ കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സ തേടി. വയറിളക്കവും ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക് പരിശോധയിൽ ഭക്ഷ്യവിഷ ബാധയാണ് മരണ കാരണം എന്ന് തെളിഞ്ഞിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News