ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനം; രമേശ് ചെന്നിത്തല

കെ-റെയിൽ പോലെ ബഫർ സോണും പൂട്ടിക്കെട്ടിക്കുമെന്നും ചെന്നിത്തല

Update: 2022-12-20 14:10 GMT
Advertising

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമെന്ന് രമേശ് ചെന്നിത്തല. ബഫർസോണിനെതിരായി കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

"ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗം പ്രഹസനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ആശങ്കയിലുള്ളത്. 13 ദിവസം കൊണ്ട് പരാതി സമർപ്പിക്കാൻ ഒരിക്കലും സാധിക്കില്ല. ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച എല്ലാ വഴികളും പിഴച്ചു. ഏരിയൽ സർവേ സർക്കാർ പൂർണമായും ഉപേക്ഷിക്കണം. കെ-റെയിൽ പോലെ ബഫർ സോണും പൂട്ടിക്കെട്ടിക്കും". ചെന്നിത്തല പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News