കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മധ്യവയസ്‌കൻ പിടിയില്‍
പോലീസിന്റെ ഷൂ, കാക്കി ഷോക്സ് ധരിച്ച് ബീച്ചുകളിൽ കറങ്ങി നടന്നായിരുന്നു തട്ടിപ്പ്.
കൊച്ചി: കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. എറണാകുളം നായരമ്പലം സ്വദേശി ഷിയാസിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന പല തരത്തിലുളള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പോലീസിന്റെ ഷൂ, കാക്കി ഷോക്സ് ധരിച്ച് ബീച്ചുകളിൽ കറങ്ങി നടന്നായിരുന്നു തട്ടിപ്പ്.ബീച്ചിൽ എത്തുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഫോണുകളും പേൾസുകളും കവർന്നാണ് തട്ടിപ്പ് നടത്തിയത്. കുഴുപ്പിളളി ബീച്ചിൽ എത്തിയ 17 കാരനെയും ഓപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്ന സമയത്ത് ഇവർ ബഹളമുണ്ടാക്കുകയും പിന്നീട് വാക്കേറ്റത്തിലേക്ക് പോവുകയും ചെയ്തു. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ മുനമ്പം പോലീസിനു ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.