കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം
രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി
കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കി. വാക്സിന്‍ എടുത്തവര്‍ ഇരുപത്തി എട്ട് ദിവസത്തിന് ശേഷം മാത്രമേ രക്തദാനം ചെയ്യാവൂ എന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.
കോവിഡ് വാക്സിന്‍ എടുത്തവര്‍ 28 ദിവസത്തിന് ശേഷം മാത്രമേ രക്തദാനം ചെയ്യാവൂ എന്നായിരുന്നു നാഷണല്‍ ട്രാന്‍ഫ്യൂഷന്‍ കൌണ്‍സിലിന്‍റെ നിര്‍ദേശം. എന്നാല്‍ രക്തബാങ്കുകളില്‍ രക്തക്ഷാമം നേരിടുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധസമിതി രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കിയത്. ഇനി വാക്സിന്‍ ആദ്യ ഡോസ് എടുത്തവര്‍ക്കും രണ്ടാം ഡോസ് എടുത്തവര്‍ക്കും പതിനാല് ദിവസത്തിന് ശേഷം രക്തദാനം ചെയ്യാം.
പതിനെട്ടിനും മുപ്പത്തി അഞ്ച് വയസ്സിനിടയിലുള്ളവരാണ് രക്തദാതാക്കളില്‍ വലിയൊരു വിഭാഗം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങിയാല്‍ നേരത്തെയുള്ള മാര്‍ഗനിര്‍ദേശം രക്തദാനമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.