മർദനത്തിനിരയായ രണ്ട് വയസുകാരിയുടെ ശരീരത്തിൽ ചിപ്പ് വെച്ചിട്ടുണ്ടെന്ന് അമ്മ
ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ കെ.എസ് അരുൺകുമാർ ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയേയും അമ്മൂമയേയും കണ്ടു. ഇരുവരും മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Update: 2022-02-22 08:57 GMT
രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായി കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലെ രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. നട്ടെല്ലിൽ സുഷുംനാ നാഡിക്ക് മുമ്പിലായും രക്തസ്രാവമുണ്ടെന്നും മെഡിക്കൽ ബുള്ളിറ്റിനിൽ പറയുന്നു.
അതിനിടെ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ കെ.എസ് അരുൺകുമാർ ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയേയും അമ്മൂമയേയും കണ്ടു. ഇരുവരും മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ പിതാവും ആശുപത്രിയിലെത്തിയിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകന്നുകഴിയുകയാണ്. മാതാവിന്റെ വീട്ടിലെ വിവരങ്ങൾ ചോർത്തുന്നതിനായി പിതാവ് കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് മാതാവ് ശിശുക്ഷേമ സമിതി ഉപാധ്യക്ഷനോട് പറഞ്ഞത്.