കെ റെയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറക്കി

കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്

Update: 2021-12-31 07:05 GMT
Advertising

കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. കണ്ണൂരിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്. 

Full View

കെ റെയിൽ: ഏറ്റെടുക്കേണ്ടത് 1226.45 ഹെക്ടർ ഭൂമി; പദ്ധതി രൂപരേഖയുടെ സംക്ഷിപ്തരൂപം

കെ റെയിൽ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. റിപ്പോർട്ട് പ്രകാരം പദ്ധതി 2025 ന് പൂർത്തിയാകും. പദ്ധതിയ്ക്കായി മൊത്തം 1226.45 ഹെക്ടർ ഭൂമി വേണ്ടത്. ഇതിൽ 1074. 19 ഹെക്ടർ സ്വകാര്യഭൂമിയാണ്. 190 കിലോമീറ്റർ ഗ്രാമങ്ങളിലൂടെയും 88 കിലോ മീറ്റർ വയൽ-തണ്ണീർ തടങ്ങളിലൂടെയുമാണ് പാത കടന്നുപോകുന്നത്. ഓരോ വർഷവും നടത്തിപ്പ് ചിലവ് കൂടിവരുമെന്ന് പുറത്തുവന്ന രേഖയിൽ നിന്ന് വ്യക്തമാകുന്നു .കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവിൽ ഡിപിആറുള്ളത്.

സഞ്ചാര വേഗത വർദ്ധിപ്പിക്കാൻ കെ റെയിൽ അനിവാര്യമെന്ന വാദമാണ് വിശദ പദ്ധതി രേഖയുടെ സംക്ഷിപ്ത രൂപം മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിക്ക് ആകെ വേണ്ട ഭൂമിയിൽ 1074.19 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. പാതയിൽ 11.5 കിലോമീറ്റർ തുരങ്കങ്ങളാണ്. 13 കിലോമീറ്റർ ദൂരം പാലങ്ങളും. പദ്ധതി പൂർത്തിയായാൽ ആദ്യ വർഷം യാത്രക്കാരിൽ നിന്നും 2276 കോടി രൂപ പ്രതീക്ഷിക്കുന്നു . ആദ്യ വർഷം 79934 യാത്രക്കാർ പാത ഉപയോഗിക്കും. 2052 ആകുമ്പോൾ യാത്രക്കാരുടെ എണ്ണം 1,58636 ആയി ഉയരും. പദ്ധതിയുടെ റൂട്ട് മാപ്പും തുരങ്കങ്ങളുടക്കമുള്ളവയുടെ രൂപ രേഖയും സംക്ഷിപ്ത രേഖയിലുണ്ട്. ആദ്യത്തെ പത്ത് വർഷം അറ്റകുറ്റപ്പണിക്കായി മാത്രം 542 കോടി രൂപ വേണം.പതിനൊന്നാം വർഷം മുതൽ 694 കോടി രൂപയായി ഇത് വർദ്ധിക്കും. 3384 കമ്പനി ജീവനക്കാരും 1516 കരാർ ജീവനക്കാരും കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഉണ്ടാവും. കമ്പനി ജീവനക്കാരുടെ ശരാശരി വാർഷിക ശമ്പളം എട്ട് ലക്ഷം രൂപ വരും. 2026 മുതൽ എട്ട് ശതമാനം വർദ്ധിക്കും. ഇതോടെ ശമ്പളം നൽകാൻ 271 കോടി വേണ്ടി വരും. സൗരോർജ്ജമാണ് സിൽവർ ലൈനിൽ ഉപയോഗിക്കുക. കെഎസ്ഇബിയിൽ നിന്നും സ്വകാര്യ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങും.സിസ്ട്ര എന്ന സ്ഥാപനമാണ് കെ റെയിൽ കോർപറേഷന് വേണ്ടി ഡിപിആർ തയ്യാറാക്കിയത്. സഞ്ചാര വേഗത വർധിപ്പിക്കാൻ കെ റെയിൽ അനിവാര്യമാണെന്നും പദ്ധതി രേഖയിൽ പറയുന്നു.

The notification was issued for the social impact study as part of the move forward with the K Rail project.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News