സമരത്തിന് വന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞു; തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തുദിവസമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്
Update: 2022-09-07 07:26 GMT
മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സെക്രട്ടേറിയറ്റ് മാർച്ചിനായി കൊണ്ടുവന്ന ബോട്ടുകൾ പൊലീസ് തടഞ്ഞു.
ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ചിനായാണ് മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ കൊണ്ടുവന്നത്.
ഇതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ പേട്ടയിൽ തിരുവനന്തപുരം ബൈപ്പാസ് റോഡ് ഉപരോധിച്ചു. ബോട്ടുകളുമായി എത്തിയ വാഹനം കടത്തിവിടാതെ ഒരു വാഹനവും കടത്തിവിടില്ലെന്ന് സമരക്കാർ നിലപാടെടുത്തു. ദീർഘസമയത്തെ തർക്കത്തിന് ശേഷം പൊലീസ് മത്സ്യത്തൊഴിലാളികളുടെ വാഹനം കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്കിന് ശമനമായത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പത്തുദിവസമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ബോട്ടുകളായി മാർച്ച് നടത്താൻ തീരുമാനിച്ചത്.