വെള്ളറടയിൽ പൊലീസുകാരനെ കെട്ടിയിട്ട് മർദിച്ചു
വെളളറട സ്റ്റേഷനിലെ ഷൈനുവിനാണ് മർദനമേറ്റത്
Update: 2023-02-09 07:37 GMT
തിരുവനന്തപുരം: വെള്ളറടയിൽ പൊലീസുകാരനെ കെട്ടിയിട്ട് മർദിച്ചു. വെളളറട സ്റ്റേഷനിലെ ഷൈനുവിനാണ് മർദനമേറ്റത്. വെള്ളറടയിൽ നിന്നും പൊലീസ് എത്തിയാണ് ഷൈനുവിനെ രക്ഷിച്ചത്.
ഷൈനുവിനെ മർദിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനക്കേസ് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു മർദനം .