സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന പ്രചാരണം ദുരുദ്ദേശ്യപരം: അബ്ദുസ്സമദ് പൂക്കോട്ടൂർ

സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2022-01-09 11:16 GMT
Editor : afsal137 | By : Web Desk
Advertising

സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നതിനർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല. ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല. സർക്കാരിനോട് സഹകരിക്കുന്ന കാര്യത്തിൽ മാധ്യമങ്ങൾ നിലപാട് മെനഞ്ഞെടുക്കുകയാണ്. ഗവൺമെന്റിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സഹകരിക്കാം എന്ന് മാത്രമാണ് ജിഫ്രി തങ്ങളും വ്യക്തമാക്കിയത്‌. സമസ്തയിൽ എക്കാലത്തും ഒരേ അഭിപ്രായമേ ഉണ്ടായിട്ടുളളുവെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

Full View

സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗുമായുള്ള സമസ്തയുടെ ബന്ധത്തെ കുറിച്ച് സമസ്ത പണ്ഡിതർ പ്രത്യക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News