പേവിഷബാധയ്ക്കു സാധ്യത കൂടുതല്‍ കയ്യിലും മുഖത്തും കടിയേറ്റാല്‍

ഇത്തരം സാഹചര്യങ്ങളിൽ വാക്‌സിൻ പോലും ഫലമുണ്ടാക്കില്ല. കുട്ടികൾക്കും പേവിഷബാധ ഉണ്ടാകാൻ എളുപ്പമാണ്

Update: 2021-10-26 01:12 GMT
Editor : Nisri MK | By : Web Desk
Advertising

കയ്യിലും മുഖത്തും കടിയേറ്റാലാണ് പേ വിഷബാധയ്ക്ക് സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ. ഇത്തരം സാഹചര്യങ്ങളിൽ വാക്‌സിൻ പോലും ഫലമുണ്ടാക്കില്ല. കുട്ടികൾക്കും പേവിഷബാധ ഉണ്ടാകാൻ എളുപ്പമാണ്. ഏതു മൃഗത്തിന്‍റെ കടിയേറ്റാലും ഉടൻ ചികിത്സ തേടണം.

മുഖം, കഴുത്ത്, കൈകൾ ഉൾപ്പെടെയുള്ള ശരീരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ മൃഗങ്ങളുടെ കടിയേൽക്കുന്നത് സ്ഥിതി ഗുരുതമാക്കും. വാക്സിൻ എടുത്താലും പേ വിഷ ബാധ ഏൽക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്കും മൃഗങ്ങളുടെ കടിയേൽക്കുന്നത് അപകടരമാണ്.

ഏതെങ്കിലും മൃഗങ്ങളുടെ കടിയേറ്റാൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വേഗത്തിൽ ആന്‍റി റാബിസ് വാക്സിൻ എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചികിത്സ ഇല്ലെന്നതാണ് ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News