അങ്കോലയിൽ അർജുനായുള്ള തിരച്ചിൽ നാളെ തുടരും

ഇന്നത്തെ തിരച്ചിലിൽ ലോറിയുടെ ജാക്കി കണ്ടെത്തി

Update: 2024-08-13 12:03 GMT
Advertising

മം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വ​ദേശി അർജുനായുള്ള തിരച്ചിൽ നാളെയും തുടരും. ഇന്ന് ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ ലോറിയുടെ ജാക്കി കണ്ടെത്തി. അർ​ജുന്റെ ലോറിയുടെ ജാക്കി തന്നെയെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ മുതൽ പുഴയിൽ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്. രാവിലെ നാവികസേനയുടെ വിദ​ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം ഇതിന് അനുമതി നൽകിയില്ല. എന്നാൽ പിന്നീട് സ്ഥലം എം.എൽ.എയും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫും ഇടപെട്ട് ഈശ്വർ മൽപെയെ ഇവിടെയെത്തിക്കുകയായിരുന്നു.

നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News