ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം
പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫ് (18)നെയാണ് കാണാതായത്.
Update: 2023-05-21 06:45 GMT
കൊച്ചി: ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് കടലിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം. പള്ളുരുത്തി കല്ലുചിറ സ്വദേശി മുഹമ്മദ് നായിഫ് (18)നെയാണ് കാണാതായത്. കുട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളികളും ഫയർ ഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് നായിഫിനെ കടലിൽ കാണാതായത്.