തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ 4 പെൺകുട്ടികൾ വീണു; രക്ഷിച്ച് നാട്ടുകാർ
മൂന്നു പേർ ഗുരുതരാവസ്ഥയിൽ
തൃശൂർ: പീച്ചി ഡാമിൻ്റെ റിസർവോയറിൽ നാലു പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാലു പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് അറിയിച്ചു. പട്ടിക്കാട് സ്വദേശികളായ പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16), പീച്ചി സ്വദേശി നിമ ( 15) എന്നിവരാണ് അപകടത്തിൽ പെട്ടത്. കുട്ടികളുടെ നിലയിൽ ചെറിയ പുരോഗതി ഉണ്ടെന്നും ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു..നാല് പേരും വെന്റിലേറ്ററിലാണ്.
നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു മറ്റ് മൂന്നുപേർ. കുട്ടികൾ ഡാമിന്റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.