'കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം ഒത്തുതീർപ്പായി'- മന്ത്രി ആര്‍ ബിന്ദു

ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി വിദ്യാര്‍ഥികള്‍

Update: 2023-01-23 11:07 GMT
Advertising

കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. വിദ്യാർഥികളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് രഹസ്യമാക്കി വെക്കില്ലെന്ന് വിദ്യാർഥികളുമായി നടത്തിയ ചർച്ചക്ക് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതികരിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്നും ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഇതോടെ  50 ദിവസമായി നീണ്ടു നിന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍  അറിയിച്ചു.  ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു വിദ്യാർഥികളുടെ തീരുമാനം. ഇന്നലെ ക്യാമ്പസിൽ ചേർന്ന ജനറൽബോഡി യോഗത്തിലും ഈ തീരുമാനം തന്നെയാണ് ഉണ്ടായത്. ഇതേതുടർന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി വിദ്യാർഥികളെ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് ആവശ്യവും വിദ്യാർഥികൾ  ഉന്നയിച്ചിരുന്നു. ശങ്കർ മോഹനും കൂട്ടരും ജാതി വിവേചനം നടന്നിട്ടില്ല എന്ന് വാദിക്കുന്ന സാഹചര്യത്തിലായിരുന്നു  ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കപ്പെട്ടതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. 

Full View



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News