മറ്റൊരു രീതിയിൽ തുടങ്ങിയാൽ വ്യാപാരികളുടെ സമരത്തെ നേരിടേണ്ട രീതിയിൽ നേരിടും: മുഖ്യമന്ത്രി

"മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ"

Update: 2021-07-13 14:05 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാൽ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനൊപ്പം നിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 

വ്യാപാരികളുടെ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ല. അവരുമായി ചർച്ച നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാനാകില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. അവശ്യസാധനങ്ങളുടെ കടകൾ എട്ടു മണി തുറക്കാം. മൂന്നാം തരംഗം അടുത്തുണ്ട്. വലിയ ആശങ്ക ഉയർത്തുന്ന പ്രശ്‌നമാണിത്. അതു കൊണ്ടാണ് ആവർത്തിച്ച് ഇത്തരം കാര്യങ്ങൾ പറയേണ്ടി വരുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ച സൗഹൗർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പിന്തുണ നൽകി, ഒപ്പം പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവൈർ ലൈൻ പദ്ധതി. സെമി ഹൈസ്പീഡ് പദ്ധതി തുടങ്ങി കേരളത്തിലെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News