അദ്ധ്യാപകനായ നിസാമുദ്ധീൻ പീഡിപ്പിക്കുന്നു: പ്രിൻസിപ്പലിന് പരാതി നൽകി ​മഹാരാജാസിലെ വിദ്യാർഥികൾ

വിദ്യാർഥികളോട് അപകീർത്തിപരമായി സംസാരിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു

Update: 2024-01-20 08:37 GMT
Advertising

കൊച്ചി: മഹാരാജാസ് കോളജിലെ അറബിക് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനും സ്റ്റാഫ് അഡൈസറുമായ നിസാമുദ്ധീനിൽ നിന്ന് നിരന്തര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന പരാതിയുമായി വിദ്യാർഥികൾ രംഗത്ത്. ബി.എ അറബിക് മൂന്നാം വർഷ വിദ്യാർഥികൾ ഇത് സംബന്ധിച്ച് പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകി. അധ്യാപകനിൽ നിന്ന് പീഡനത്തിനിരയായ പത്തോളം വിദ്യാർഥികൾ സംയുക്തമായാണ് പരാതി നൽകിയിരിക്കുന്നത്. നിസാമുദ്ദീനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നത്.

പാർട്ടിപരമായാണ് വിദ്യാർത്ഥികളെ കാണുന്നത്. ക്ലാസുമുറികളിൽ വിവേചനപരമായാണ് വിദ്യാർഥികളോട് സംസാരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മൂന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ വിദ്യാർഥികൾക്ക് മുന്നിൽവെച്ച് വർഗീയവാദി, മതവാദി, ഇസ്‍ലാമിസ്റ്റ് എന്ന് വിളിക്കുകയും ചെയ്തു..

15 ാം തിയതിയിൽ ഡിപ്പാർട്ട്മെന്റിൽ നടന്ന സംഘട്ടനം അറബിക് ഗ്രൂപ്പിൽ ചർച്ചചെയ്തതിനും അഭിപ്രായം പറഞ്ഞതിനും പെൺകുട്ടികളെ അടക്കം രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. സസ്പെൻഡ് ചെയ്യുമെന്നും, സോഷ്യൽമീഡിയയിൽ അപകീർത്തിപെടുത്തുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. നിസാമുദ്ദീൻ ഭീഷണിപ്പെടുത്തു​ന്നതിന്റെ ഓഡിയോ, വിഡിയോ തെളിവുകളും പക്കലുണ്ടെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു.

വിദ്യാർഥികളോട് അപകീർത്തിപരമായി സംസാരിക്കുന്നത് പതിവാണെന്നും ​​സെക്കന്റ് ഇയർ തൊട്ട് ഞങ്ങൾ ഇത് അനുഭവിക്കുകയാണെന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ മാനസികരപമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പത്തോളം വിദ്യാർഥികളാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. 


വിദ്യാർഥികൾ നൽകിയ പരാതിയിൽ നിന്ന്


 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News