കുതിരാൻ തുരങ്കത്തിനുള്ളിൽ ഫയർ ആന്റ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്ന് നടക്കും
കുതിരാൻ തുരംഗത്തിന്‍റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ചാണ് ട്രയൽ റൺ നടത്തുക. ഇത് വഴി ബലക്ഷയമോ ചോർച്ചയോ ഉണ്ടെങ്കിൽ കണ്ടെത്താനാകും
കുതിരാൻ തുരങ്കത്തിനുള്ളിൽ ഫയർ ആന്റ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്ന് നടക്കും. ട്രയൽ റൺ വിജയകരമായാൽ ഫിറ്റ്നസ് അംഗീകാരം നൽകുമെന്ന് ഫയർ സേഫ്റ്റി കമ്മീഷ്ണർ അരുൺ ഭാസ്കർ പറഞ്ഞു. തുരങ്കം ആഗസ്റ്റിൽ തുറന്ന് നൽകാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി.
കുതിരാൻ തുരംഗത്തിന്‍റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ചാണ് ട്രയൽ റൺ നടത്തുക. ഇത് വഴി ബലക്ഷയമോ ചോർച്ചയോ ഉണ്ടെങ്കിൽ കണ്ടെത്താനാകും. ഉച്ച കഴിഞ്ഞു നാല് മണിക്കാണ് ട്രയൽ റൺ.
നിലവിലെ സാഹചര്യത്തിൽ തടസ്സങ്ങളില്ലാതെ നിർമാണം മുന്നോട്ടു പോകുകയാണെന്നും ആഗസ്റ്റ് ഒന്നിന് തന്നെ തുരംഗ പാത തുറന്നു കൊടുക്കാൻ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കുതിരാൻ സന്ദർശനത്തിന് ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.